‘ഗ്രൂപ്പ് സൈസ് ലിമിറ്റ്’ ഫീച്ചര്‍ പുറത്തിറക്കി വാട്സ്ആപ്പ്
ജനപ്രിയ മെസേജിങ് സംവിധാനമായ വാട്സ്ആപ്പ് അടിക്കടി പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്കായി കൊണ്ടുവരാറുണ്ട്. ഒരു ഗ്രൂപ്പില്‍ അഞ്ഞൂറോളം ആളുകളെ ചേര്‍ക്കാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് ഗ്രൂപ്പ് സൈസ് ലിമിറ്റ് ഫീച്ചര്‍. വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പിപ്പ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കുമായി ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാണ്. നിലവില്‍ ഗ്രൂപ്പില്‍ ചേര്‍ക്കാവുന്ന പരാമവധി അംഗങ്ങളുടെ എണ്ണം 256 ആണ്. ഏറ്റവും പുതിയ അപ്ഡേറ്റ് ഉപയോഗിച്ച് ഇനി 512 പേരെ വരെ ഗ്രൂപ്പില്‍ ചേര്‍ക്കാനാകും.
പുതിയ ഗ്രൂപ്പ് സൈസ് ലിമിറ്റ് ഫീച്ചര്‍ മെയില്‍ പ്രഖ്യാപിക്കുകയും തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കുമായി ഈ ഫീച്ചര്‍ ലഭിക്കും.
പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും വാട്സ്ആപ്പ് പരീക്ഷിക്കുന്നത്. പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ പതിപ്പുകള്‍ അതിവേഗം പുറത്തിറക്കുകയും ചെയ്യുന്നുണ്ട്. ഇതിലെ പ്രധാന അപ്ഡേറ്റാണ് ഗ്രൂപ്പ് സൈസ് ലിമിറ്റ് ഫീച്ചര്‍.
Content Highlights – Whatsapp, released the ‘Group Size Limit’ feature