സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനൊരുക്കി കെ എസ് ഇ ബി
സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലുമായി കെ എസ് ഇ ബി സജ്ജമാക്കുന്ന വൈദ്യുത തൂണ് ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണം അന്തിമഘട്ടത്തില്‍. ദക്ഷിണ, ഉത്തര മേഖലകളിലായി 1140 ചാര്‍ജിങ് പോര്‍ട്ടലുകളാണ് കെ എസ് ഇ ബി കൊണ്ടുവരുന്നത്. ഇതില്‍ 1100 ഓളം എണ്ണം പ്രവര്‍ത്തനസജ്ജമായി. ജൂലായ് 31-നകം ഇവ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു.
സ്വകാര്യ ഏജന്‍സിയായ ജെനെസിസും ചാര്‍ഡ് മോഡ് എന്ന ആപ്പും സംയുക്തമായി ചേര്‍ന്നാണ് ചാര്‍ജിങ് പോര്‍ട്ടുകള്‍ സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ മലയോര മേഖലകളില്‍ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ കെ എസ് ഇ ബി ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. പ്രീ-പെയ്ഡ് സംവിധാനത്തിലാണ് ഇവ പ്രവര്‍ത്തിക്കുക.
ദേശീയപാത, എം സി റോഡ് എന്നിവിടങ്ങളിലെ പ്രധാന ഓട്ടോ സ്റ്റാന്‍ഡുകള്‍, വാഹന പാര്‍ക്കിങ് സൗകര്യമുള്ള ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. കെ എസ് ഇ ബിയുടെ റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് എനര്‍ജി സേവിങ്സ് വിഭാഗത്തിനു കീഴിലാണ് ചാര്‍ജിങ് തൂണുകള്‍ പ്രവര്‍ത്തിക്കുക.
Content Highlights – KSEB, Set up a charging station for electric vehicles in the state