അനധികൃത പാര്‍ക്കിംഗിന്റെ ഫോട്ടോയെടുത്ത് അയച്ചാല്‍ പാരിതോഷികം നല്‍കുമെന്ന് ഗഡ്കരി
രാജ്യത്ത് ഗതാഗത നിയമങ്ങള്‍ ലംഘിച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത കാര്യം അറിയിക്കുന്നവര്‍ക്ക് അഞ്ഞൂറ് രൂപ പാരിതോഷികം നല്കുന്ന നിയമം
കൊണ്ടുവരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
ഗതാഗതം തടസ്സപ്പെടുത്തി റോഡിനരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നെന്ന് മന്ത്രി വ്യക്തമാക്കി.
വാഹനം തെറ്റായി പാര്‍ക്ക് ചെയ്തത് ശ്രദ്ധയില്‍പെട്ടാല്‍ ഫോട്ടോ എടുത്ത് അധികൃതരെ അറിയിക്കാം. അങ്ങനെ ചിത്രം അയക്കുന്നവര്‍ക്ക് 500 രൂപ ലഭിക്കുന്ന നിയമമാണ് കൊണ്ടുവരിക.
Content Highlights – Nithin Gadkiri, Five hundred rupees reward, for those who report violating Rule for parking