വിമാനത്തിലെ പ്രതിഷേധം; പരിശോധിച്ച് ഉടന്‍ നടപടിയെന്ന് വ്യോമയാന മന്ത്രി
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഇടപെടലുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് രണ്ട് യാത്രക്കാരെ കയ്യേറ്റം ചെയ്തെന്ന ആരോപണം ഉയര്‍ത്തി ഹൈബി ഈഡന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പരാതിയിലാണ് വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രതികരണമറിയിച്ചത്.
വിഷയത്തില്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതില്‍ മുഖ്യമന്ത്രി വിമാനത്തില്‍ ഉള്ളപ്പോഴാണ് പ്രതിഷേധക്കാര്‍ വന്നതെന്ന് കൃത്യമായി പറയുന്നുണ്ട്. വിമാനം നിലത്തിറക്കിയതിന് പിന്നാലെ സീറ്റ് ബെല്‍റ്റ് ഊരാന്‍ നിര്‍ദേശം നല്കി. ഇതിനു പിന്നാലെ മൂന്നു പേര് സീറ്റില്‍
നിന്നെഴുന്നേറ്റ് മുദ്രാവാക്യങ്ങളുമായി മുഖ്യമന്ത്രിയുടേ സമീപത്തേക്കായി പാഞ്ഞടുത്തു. ഈ സമയം മുഖ്യമന്ത്രിയുടെ കൂടെയുള്ളയാള്‍ തടഞ്ഞെന്നാണ് ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട്.
സംഭവത്തില്‍ വിശദമായ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
Content Highlights – Flight Issue, CM Pinarayi Vijayan, Jyotiraditya Scindia, Immediate action will be taken after checking