സെക്രട്ടറിയേറ്റിനു മുന്നില്‍ യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ജലീരങ്കിയും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞതോടെ പൊലീസ് ടിയര്‍ ഗ്യാസും ഗ്രാനേഡും പ്രയോഗിച്ചു.
മുന്നൂറോളം പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായി മാറി. പ്രകോപനപരമായ പെരുമാറ്റം ഉണ്ടായാല്‍ പ്രവര്‍ത്തകരെ നേരിടാന്‍ വന്‍ പൊലീസ് സന്നാഹമാണ് തലസ്ഥാനത്ത് ഒരുക്കിയത്.
മാര്‍ച്ചിനിടെ പ്രതിഷേധക്കാര്‍ പൊലീസിന്റെ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് എറിഞ്ഞ ഗ്രനേഡ് പൊട്ടി നിരവധി ആളുകള്‍ക്ക് പരിക്കേറ്റു.
പ്രതിഷേധം നിര്‍ത്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു. സംഘര്‍ഷത്തില്‍ ഷാഫി പറമ്പിലിനും പരിക്കേറ്റു. പിരിഞ്ഞു പോകുന്ന പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് കണ്ണീര് വാതകം പ്രയോഗിച്ചുവെന്ന് ഷാഫി പറമ്പിൽ പറയുന്നത്.
Content Highlights – Conflict in Youth Congress March, Thiruvanathapuram