സംസ്ഥാനത്ത് കോവിഡ് കേസുകള് ഉയരുന്നു; 3376 പേര്ക്ക് സ്ഥിരീകരണം, 11 മരണം
Posted On June 18, 2022
0
340 Views

സംസ്ഥാനത്ത് കോവിഡ് കേസുകള് വര്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,376 ആളുകള്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 പേര് മരിച്ചു.
ഇന്ന് റിപ്പോര്ട്ട് ചെയ്ത കേസുകളില് കൂടുതല് കോവിഡ് ബാധിതരുള്ള ജില്ല എറണാകുളമാണ്. 838 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. 717 കേസുകള് തിരുവനന്തപുരത്തും 399 കേസുകള് കോട്ടയത്തും സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് ഒരു എലിപ്പനി മരണം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
Content Highlights – Covid-19, Pandemic Time, cases Increasing in the state, 3376 confirmed, 11 deaths