നാലാം ഘട്ട ചോദ്യം ചെയ്യല്‍; രാഹുല്‍ ഗാന്ധി വീണ്ടും ഇഡിക്ക് മുന്നില്‍
നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍. ജൂണ്‍ 17ന് ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും അമ്മ സോണിയാ ഗാന്ധിയുടെ അസുഖം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
അപേക്ഷ സ്വീകരിച്ച ഇഡി രാഹുല്‍ ഗാന്ധിയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. രാഹുലിനെ ചോദ്യം ചെയ്തതിനെതിരെ എഐസിസി ഓഫീസ് കേന്ദ്രീകരിച്ച് വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. കഴിഞ്ഞയാഴ് മൂന്നു ദിവസങ്ങളിലായി 30 മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.
കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെര്‍ച്ചന്‍ഡൈസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ ചില ഇടപാടുകളെക്കുറിച്ചും രാഹുലിനോട് ചോദിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ സോണിയ ഗാന്ധിയോടും ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ഇഡി നിര്‍ദേശിച്ചിട്ടുണ്ട്. 23ന് ഹാജരാകണമെന്നാണ് നിര്‍ദേശം. ശ്വാസകോശ അണുബാധ മൂലം സോണിയ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.