അഗ്നിപഥ്; വിജ്ഞാപനം പുറത്തിറക്കി കരസേന
അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി അഗ്നിവീരന്മാരെ നിയമിക്കുന്നതിന് കരസേന കരട് വിജ്ഞാപനം പുറത്തിറക്കി. സൈനിക റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷന് നടപടികള്‍ ജൂലൈയില്‍ ആരംഭിക്കുമെന്ന് കരസേന അറിയിച്ചു. കരസേനയിൽ ഡിസംബര്‍ ആദ്യ വാരവും, ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.
മെഡിക്കല്‍ ബ്രാഞ്ചിലെ ടെക്നിക്കല്‍ കേഡര്‍ ഒഴികെ ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള ഏക പ്രവേശന മാര്‍ഗം അഗ്നിപഥ് മാത്രമാണ്. അഗ്നിവീരന്മാര്ക്ക് പ്രത്യേക റാങ്കായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
റിക്രൂട്ട്മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്ന് സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്നന്റ് ജനറല്‍ അനില്‍ പുരി സൂചിപ്പിച്ചിട്ടുണ്ട്. ആദ്യ ബാച്ചില്‍ 25,000 പേര് കരസേനയില്‍ ചേരും. രണ്ടാമത്തെ ബാച്ചിലൂടെ 15,000 പേരും സേനയിലെത്തും. നാവികസേനയിലെ നിയമനത്തിന്റെ വിശദരൂപരേഖ ജൂണ്‍ 26 ന് പ്രസിദ്ധീകരിക്കും.
അഗ്നിപഥിനെതിരെ രാജവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമാണെങ്കിലും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്രം. വീരമൃതൃു വരിക്കുന്ന അഗ്നിവീരന്മാരുടെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായമായി നല്‍കും. നിലവില്‍ സൈനികര്‍ക്ക് ലഭിക്കുന്ന റിസ്ക് അലവന്‍സ് അഗ്നിവീരര്‍ക്കും
നല്‍കും.
പദ്ധതിയില്‍ സ്ത്രീകള്‍ക്കും അവസരം ലഭിക്കും. യുദ്ധക്കപ്പലിലും വനിതകള്‍ക്ക് നിയമനം ഉണ്ടാകും. വ്യോമസേനയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂണ്‍ 24ന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ 24 മുതലായിരിക്കും.
Content Highlights – Agneepath Project, Army has issued a draft notification for the recruitment of firefighters