അഗ്നിപഥ്; സൈനിക മേധാവിമാര്‍ പ്രാധാനമന്ത്രിയുമായി നാളെ നിര്‍ണായക ചര്‍ച്ച നടത്തും
അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സൈനിക മേധാവിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. കര, നാവിക, വ്യോമസേന മേധാവിമാര്‍ ചൊവ്വാഴ്ച്ച പ്രധാനമന്ത്രിയുമായി നിര്‍ണായക ചര്‍ച്ച നടത്തും.
പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍, ആശങ്കകള്‍, മാറ്റങ്ങള്‍ എന്നിവ കൂടിക്കാഴ്ച്ചയില്‍ സംസാരിക്കും. അഗ്നിപഥില്‍ നിന്ന് പിന്മാറില്ലെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം 46,000 പേര്‍ക്കും തുടര്‍ന്നുള്ള നാല്-അഞ്ച് വര്‍ഷം 50,000 മുതല്‍ 60,000 ആളുകള്ക്കുമായിരിക്കും നിയമനം ഉണ്ടാവുക. പിന്നീടുള്ള വര്‍ഷങ്ങളില്‍ 90,000 മുതല്‍ 1.25 ലക്ഷമായി വര്‍ധിപ്പിക്കും.
നിലവില്‍ 14 ലക്ഷമാണ് മൂന്ന് സേനകളുടെ അംഗബലം എന്നാല്‍ അഗ്നിപഥ് പദ്ധതി നടപ്പാക്കിയില്‍ ഭാവിയില്‍ സേനകളിലുള്ള ആളുകളുടെ എണ്ണം കുറയും. ഈ വിഷയവും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാ വിഷയമാകും.
Content Highlights – Agneepath Project, Army chiefs will Conduct a crucial Meeting, Narendra Modi