നാഷണല്‍ ഹെറാള്‍ഡ് കേസ്; ചോദ്യം ചെയ്യല്‍ അഞ്ചാം റൗണ്ടിലേക്ക്; രാഹുല്‍ ഗാന്ധി ഇ ഡിയുടെ മുന്നില്‍ ഹാജരാകും
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് വീണ്ടും ഹാജരാകണമെന്നാണ് ഇ ഡിയുടെ നിര്‍ദേശം. നാല് ദിവസങ്ങളിലായി 43 മണിക്കൂറുകളോളം ഇതുവരെ ചോദ്യം ചെയ്തു. ഇതോടെ ചോദ്യം ചെയ്യല്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നു.
ഇന്നലെ 13 മണിക്കൂറാണ് ഇ ഡി രാഹുലിനെ ചോദ്യം ചെയ്തത്. അതേസമയം, രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അകാരണമായി നീട്ടുകയാണെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നുണ്ട്. ഡല്‍ഹി ജന്തര്‍ മന്തറില്‍ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ ഇന്നും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പി സി സി പ്രസിഡന്റുമാര്‍, രാജസ്ഥാന്, ചത്തീസ്ഗഢ് മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, എം പിമാര്‍ എന്നിവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും. കൂടാതെ സോണിയ ഗാന്ധി ആശുപത്രി വിട്ട് വസതിയില്‍ എത്തിയിട്ടുണ്ട്. അതിനാല്‍ സോണിയ ഗാന്ധിയെ എന്ന് ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും.
Content Highlights – National Herald case, Rahul Gandhi to be questioned by Enforcement Directorate today