അവയവമാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്നുള്ള മരണം; പഴുതടച്ച അന്വേഷണം വേണമെന്ന് കെ സുധാകരന്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്കമാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന് രംഗത്ത്. സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കെ സുധാകരന് പറഞ്ഞു.
കുറ്റം ആരുടെ ഭാഗത്ത് നിന്നാണെങ്കിലും മാതൃകാപരമായ ശിക്ഷ അനിവാര്യമാണ്. ഏകോപനത്തിലെ പിഴവാണ് ഒരു മനുഷ്യ ജീവന് നഷ്ടമാകാന്‍ കാരണം. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് മാറിനില്ക്കാനാവില്ലെ. ആരോഗ്യവകുപ്പും ഈ സംഭവത്തില്‍ പ്രതിസ്ഥാനത്താണെന്നും കെ സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.
മാറ്റിവെക്കാനുള്ള വൃക്ക എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൂന്നു മണിക്കൂറിനുള്ളിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. വൃക്ക എത്തിച്ചങ്കിലും രോഗിയെ കൃത്യസമയത്ത് തയ്യാറാക്കുന്നതിലും സമയത്ത് ശസ്ത്രക്രിയ നടത്തുന്നതിലും വീഴ്ച്ചയുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Content Highlights – K Sudhakaran, Responds to the death of a patient who underwent a kidney transplant