ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടം; കര്‍ശന നടപടിയെന്ന് മന്ത്രി ആന്റണി രാജു
പൊതുനിരത്തിൽ മത്സരയോട്ടം നടത്തുന്ന ഇരുചക്രവാഹനങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇത് സംബന്ധിച്ച് മന്ത്രി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്കി. ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്ച നീണ്ട് നില്ക്കുന്ന ‘ഓപ്പറേഷന് റേസ്’ എന്ന പേരിലുള്ള കര്‍ശന പരിശോധന ബുധനാഴ്ച മുതൽ ആരംഭിക്കും.
റേസ് ട്രാക്കില്‍ പ്രത്യേക സൗകര്യങ്ങളോടുകൂടി നടത്താറുള്ളതരം മത്സരങ്ങൾ സാധാരണ റോഡുകളിൽ നടത്തുന്നതിലൂടെ മത്സരം നടത്തുന്നവരും മറ്റു യാത്രക്കാരും അപകടത്തില്‍പ്പെട്ട് മരണമടയുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം. കൂടാതെ വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. ഇനി പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തിൽ പിഴ ഈടാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു