ഓപ്പറേഷന് റേസ്; ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണിട്ട് മോട്ടോര്‍ വാഹന വകുപ്പ്
ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ പദ്ധതി ‘ഓപ്പറേഷന് റേസ്’ ഇന്ന് മുതല്‍ തുടങ്ങും. കുറ്റകൃത്യം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. രണ്ടാഴ്ച്ച നീണ്ട് നില്ക്കുന്ന പുതിയ പദ്ധതി ആരംഭിക്കുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാകും.
ഇരുചക്ര വാഹനങ്ങളുടെ പൊതുനിരത്തിലെ അമിതവേഗത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവാണ് നിര്‍ദേശം നല്‍കിയത്. വാഹനങ്ങള്‍ രൂപമാറ്റം വരുത്തി അമിത വേഗത്തില്‍ ഓടിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ വണ്ടിയുടെ രജിസ്ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കി പിഴ ഈടാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ നടത്തേണ്ട മോട്ടോര്‍ റേസ് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരിക്കുന്നത് അടുത്ത കാലത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.
Content Highlights – Department of Motor Vehicles, Operation Race, Antony Raju