മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ഠാക്കറെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ഠാക്കറെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ ടെസ്റ്റിന്റെ ഫലമാണ് പൊസിറ്റീവായത്. മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം നിര്‍ണായകമായ മന്ത്രി സഭായോഗം ചേരാനിരിക്കയാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതിനാല്‍ ഉദ്ധവ് ഠാക്കറെ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും.
മന്ത്രിയുടെ ആര് ടി പി സി ആർ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ഠാക്കറെയുടെ ഓഫീസ് അറിയിച്ചു. മഹരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Content Highlights – Covid-19, confirmed to Maharashtra Chief Minister Uddhav Thackeray