സര്‍വ്വനാശം വിതച്ച് ഭൂചലനം; അഫ്ഗാനില്‍ ആയിരത്തോളം മരണം, നിരവധി പേര്‍ക്ക് പരിക്ക്
അഫ്ഗാനിസ്ഥാനിലുണ്ടായ അതിതീവ്ര ഭൂകമ്പത്തില്‍ 920 പേർ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. അറുന്നൂറിലധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്. റിക്ടര്‍ സ്കെയിലില്‍ ഭൂചലനത്തിന് 6.1 തീവ്രത രേഖപ്പെടുത്തി.
കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിൽ ബര്‍മല, സിറുക്, നക, ഗയാന്‍ എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച്ച രാത്രി ഭൂചലനമുണ്ടായത്. അപകടത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി അഫ്ഗാന് സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അപകടമുണ്ടായ മേഖലകളില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പരിക്കു പറ്റിയ ആളുകളുടെ നില ഗുരുതരമാണ്. ഇപ്പോഴും തകര്‍ന്ന അവശിഷ്ടങ്ങളുടെ ഇടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി അഫ്ഗാന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Content Highlights – 920 people have been killed in a devastating earthquake in Afghanistan