ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 24ന്റെ വിക്ഷേപണം വിജയകരം
ഇന്ത്യന്‍ വാര്‍ത്താ വിനിമയ ഉപഗ്രപം ജി സാറ്റ് 24 ഭ്രമണപഥത്തില്‍ വിജയകരമായി സ്ഥാപിച്ചു. ഫ്രഞ്ച് ഗയാനിലെ യുറോപ്യന്‍ സ്പേസ് പോര്‍ട്ടില്‍ നിന്ന് പുലര്‍ച്ചെ 3.20 നായിരുന്നു വിക്ഷേപണം. നാല് ടണ്‍ ഭാരമുള്ള കു ബാന്‍ഡ് ഉപഗ്രഹം അരിയാന്‍ 5 ഭ്രമണപഥത്തിലെത്തുകയും നാല് സിഗ്നലുകള്‍ ലഭിക്കുകയും ചെയ്തു.
ഐ എസ് ആർ ഒ യുടെ വാണിജ്യ വിഭാഗം ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ കരാര്‍ ദൗത്യമായിരുന്നു ഈ വിക്ഷേപണം. ടാറ്റ പ്ലേയ്ക്ക് വേണ്ടി നിര്‍മ്മിച്ച ഉപകരണമാണിത്.
2020ലെ ബഹിരാകാശ നയമാറ്റത്തോടെയാണ് ഐ എസ് ആർ ഒ യുടെ വിക്ഷേപണ വാഹനങ്ങളില്‍ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള കരാറുകള്‍ മാത്രമല്ല കൂടെ ഉപഗ്രഹ നിര്‍മ്മാണ കരാറുകള്‍ കുടി ഏറ്റെടുക്കാന്‍ അനുമതി ലഭിച്ചത്.
Content Highlights – Indian communications satellite GSAT 24, successfully launched In Orbit