ഡോളര്‍ക്കടത്ത് കേസ്; സ്വപ്നയുടെ രഹസ്യ മൊഴി ഇ ഡിക്ക് നല്‍കുന്നതിനെ എതിര്‍ത്ത് കസ്റ്റംസ്
ഡോളര്‍ക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറകട്റേറ്റിന് നല്‍കരുതെന്ന് കസ്റ്റംസ്. സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസില്‍ 2020ലാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് രഹസ്യമൊഴി നല്‍കിയത്. അന്ന് നല്കിയ മൊഴിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃ്ണന് എന്നിവര്‍ക്കെതിരെ പരാമര്‍ശങ്ങളുണ്ടെന്ന് കസ്റ്റംസ് കമ്മീഷണറായിരുന്ന സുമിത് കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഡോളര്‍ കടത്തുകേസില്‍ സ്വപ്ന കസ്റ്റംസിന് നല്കിയ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഇ ഡിയുടെ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കവേയാണ് കസ്റ്റംസ് മൊഴി കൈമാറുന്നതിനെ എതിര്‍ത്തത്.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ രണ്ടാം ദിവസവും ഇ ഡി ചോദ്യം ചെയ്ത് വരികയാണ്. സ്വപ്ന നല്കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ചോദ്യം ചെയ്തത്.കോടതിയില്‍ നല്കിയ 164 മൊഴിയുടെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇ ഡിയുടെ നടപടി. മുഖ്യമന്ത്രിയും കുടുംബവും മറ്റു പല ഉന്നതരടക്കമുള്ളവര്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്.
Content Highlights – Gold Smuggling Case, Customs opposes giving the secret statement of Swapna Suresh to Enforcement Directorate