ടോൺസിൽ ശസ്ത്രക്രിയ തുടർന്ന് കിടപ്പിലായ മുൻ മിസ് ബ്രസീൽ അന്തരിച്ചു
ടോൺസിൽ ശസ്ത്രക്രിയക്ക് വിധേയയായ മുൻ മിസ് ബ്രസീൽ ഗ്ലേസി കൊറിയക്കി അന്തരിച്ചു. ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവിനെ തുടർന്നാണ് അന്ത്യമെന്നാണ് റിപ്പോർട്ടുകൾ. 2018 ൽ മിസ് യുണൈറ്റഡ് കോണ്ടിനെന്റസ് ബ്രസീൽ കിരീടം നേടി ഗ്ലേസി രണ്ട് മാസമായി കിടപ്പിലായിരുന്നു.
ഏപ്രിൽ മാസത്തിലായിരുന്നു ടോൺസിൽ ശസ്ത്രക്രിയക്ക് വിധേയയായത്. രണ്ട് ദിവസത്തിനുള്ളിൽ ഹൃദയാഘാതവുമുണ്ടായി. തുടർന്ന് ബോധരഹിതയായി തുടർന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്. ‘ഗ്ലേസി കൊറിയക്കിയില്ലാത്ത നാളുകളെ കുടുംബം എങ്ങനെ അതിജീവിക്കും എന്നറിയില്ല. അവളുടെ കളിചിരികളില്ലാത്ത നാളെകൾ അവരുടെ ജീവിതത്തിൽ നിഴൽ വീഴ്താതിരിക്കട്ടെ എന്ന് പ്രാർഥിക്കാം’ കൊറിയക്കിന്റെ കുടുംബ വക്താവിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
ബ്രസീലിന്റെ തെക്കുകിഴക്കൻ നഗരമായ മകേയിൽ നിന്നുള്ള ഗ്ലേസി കോറിയ മേക്കപ്പ് സ്പെഷ്യലിസ്റ്റായിരുന്നു. മിസ് ബ്രസീൽ പട്ടം നേടിയതിന് ശേഷം സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു ഗ്ലേസി. ഇൻസ്റ്റഗ്രാമിൽ 57,000 ത്തിലധികം ഫോളോവേഴ്സുള്ള കൊറിയക്ക് മികച്ച ഇൻഫ്ലുവൻസർ കൂടിയാണ്.
Content Highlights: Gleycy Correia death Brazil