ഇന്ത്യയുടെ തേജസ് മലേഷ്യയിലേക്ക് പറക്കുമ്പോള്‍; കരാര്‍ ലക്ഷ്യമിട്ട് ചൈനയും ദക്ഷിണ കൊറിയയും രംഗത്ത്
ഇന്ത്യ വികസിപ്പിച്ചെടുത്ത യുദ്ധ വിമാനമായ ‘തേജസ്’ വാങ്ങാന്‍ മലേഷ്യ പദ്ധതിയിടുന്നു. പുതിയ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്ന മലേഷ്യയുടെ പ്രഥമ മുന്‍ഗണന ഇന്ത്യൻ നിർമ്മിത യുദ്ധവിമാനങ്ങൾക്കാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ മലേഷ്യയുടെ കൈവശമുള്ള റഷ്യന്‍ നിര്‍മിത സുഖോയ് എസ്യു 30 യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ചെയ്തു നല്‍കാമെന്ന് ഇന്ത്യ വാഗ്ദാനം നല്‍കിയതായും വിവരമുണ്ട്.
ഇന്ത്യ വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസാണ് വില്പനയ്ക്കൊരുങ്ങുന്നത്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) ആണ് തേജസിന്റെ നിര്‍മാതാക്കള്‍. തേജസ് വിമാനത്തിന് 42 ദശലക്ഷം ഡോളർ ആണ് ഇന്ത്യ വിലയിട്ടിരിക്കുന്നത്. 2025 ആകുമ്പോഴേക്കും 36,500 കോടി രൂപയുടെ കയറ്റുമതി നടത്താനാണ് ഇന്ത്യയുടെ ലക്ഷ്യം.
ഇന്ത്യയെ കൂടാതെ ചൈനയും, ദക്ഷിണകൊറിയയും മലേഷ്യയ്ക്ക് വിമാനം വില്ക്കാന് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ മലേഷ്യയുടെ കൈവശമുള്ള സുഖോയ് യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്യാനുള്ള മുന്‍പരിചയം ഈ രാജ്യങ്ങൾക്കില്ലാത്തതിനാൽ ഇന്ത്യയ്ക്ക് തന്നെയായിരിക്കും മുന്‍ഗണന.
content Highlights – Malaysia plans to buy Tejas, a fighter jet developed by India