അമേരിക്കയില്‍ ഗര്‍ഭഛിദ്രം വിലക്കി സുപ്രീംകോടതി; രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് ജോ ബൈഡന്
ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ ഉത്തരവ് റദ്ദാക്കിയ യുഎസ് സുപ്രീം കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് രംഗത്ത്.
സ്ത്രീകളുടെ ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം ഉറപ്പാക്കുന്നതില്‍ നിര്‍ണായകമായ റോയ് വെയ്ഡ് തീരുമാനം അസാധുവാക്കുന്നതില്‍ സുപ്രീം കോടതിക്ക് ”ദാരുണമായ പിഴവ്” സംഭവിച്ചു എന്നാണ് ബൈഡന് പ്രതികരിച്ചത്.
ഈ വിധി രാജ്യത്തെ 150 വര്‍ഷം പിന്നോട്ട് കൊണ്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 15 ആഴ്ചകള്‍ക്ക് ശേഷവും ഗര്‍ഭച്ഛിദ്രം നടത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുള്ള ഭരണഘടനാപരമായ പരിരക്ഷകള്‍ അവസാനിപ്പിക്കാന്‍ യുഎസ് സുപ്രീം കോടതി തീരുമാനിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം.