ബഡ്സ് സ്കൂളിന് പിയാനോ നല്കി; പതിനേഴുകാരന് സംഭാവന നല്‍കിയത് 40,000 രൂപ
ഭിന്നശേഷിക്കാരയ കുട്ടികളുടെ സ്കൂളിലേക്ക് പിയാനോ വാങ്ങാന്‍ 40,000 രൂപ സംഭാവന നല്കി പതിനേഴുകാരന്. അമേരിക്കയിലെ കാന്‍സാസ് സിറ്റി ബാഴ്സ്റ്റോ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ആരം സലാം. അമേരിക്കയില്‍ സ്ഥിരതാമസക്കാരായ കാഞ്ഞിരപ്പള്ളി സ്വദേശി ഡോ. താജു സലാം മഠത്തിലിന്റെയും വൈപ്പിന്‍കര എടവനക്കാട് സ്വദേശി ഹഷ്നയുടേയും മകനാണ് ആരം ആണ് ബഡ്സ് സ്കൂളിലെ കുഞ്ഞുങ്ങള്‍ക്ക് പണം നല്‍കിയത്.
പുല്‍ത്തകിടി വൃത്തിയാക്കിയും പഴയ കളിപ്പാട്ടങ്ങള്‍ വിറ്റുമാണ് ആരം ഈ തുക സമാഹരിച്ചത്. എറണാകുളം എളങ്കുന്നപ്പുഴയിലെ മഹാത്മ ബഡ്സ് സ്കൂള്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് പിയാനോ വാങ്ങാനാണ് ആരം പണം നല്‍കിയത്. മാനസിക വൈകല്യമുള്ള കുട്ടികളെ പരിചരിക്കുന്ന സെന്ററിനെ കുറിച്ച് മുത്തശ്ശി വഴിയാണ് ആരം അറിഞ്ഞത്.
കേട്ടപ്പോള്‍ മുതല്‍ അവര്‍ക്കൊരു പിയാനോ വാങ്ങണമെന്ന് ആരം ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് പഴയ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വിറ്റത്. പണം തികയ്ക്കാന്‍ അയല്‍വീടുകളിലെ പുല്‍ത്തകിടിയും വൃത്തിയാക്കി. മാതാവിനൊപ്പം നാട്ടില്‍ അവധിയില്‍ നാട്ടിലെത്തിയതാണ് ആരം. എടവനക്കാട്ടെ തറവാട്ടിലെത്തിയപ്പോള്‍ പിയാനോ വാങ്ങി കുട്ടികള്‍ക്ക് നല്കി. അടുത്ത മാസം അമേരിക്കയിലേക്ക് മടങ്ങി പോവുന്നതിന് മുന്‍പ് കുട്ടികളെ പിയാനോ പരിശീലിപ്പിക്കുന്ന തിരക്കിലാണ് ആരം.
പിയാനോയും ടെന്നീസുമാണ് ആരത്തിന്റെ ഇഷ്ടവിനോദം. ഒഴിവുദിവസങ്ങളില്‍ അമേരിക്കയിലെ അല്‍ഷിമേഴ്സ് പുനഃരധിവാസ കേന്ദ്രങ്ങളില്‍ സാന്ത്വനസംഗീത പരിപാടി നടത്താറുണ്ട്. നാല് സഹപാഠികളുമായി ചേര്‍ന്ന് ‘അല്‍ഷിമേഴ്സ് അവയര്‍നസ് ക്ലബ് ഒഫ് ബാഴ്സ്റ്റോ സ്കൂള്‍’ എന്നൊരു സംഘടനയും ആരം രൂപീകരിച്ചിട്ടുണ്ട്.
Content Highlights – Aram Salim, Seventeen-year-old donates Rs 40,000, for school for Specially Abled Childrens