മറ്റുള്ളവരുടെ പാര്‍ട്ടി ഓഫീസില്‍ തൊടരുത്; അക്രമത്തില്‍ നിന്ന് മാറി നില്ക്കാന് സിപിഎം നിര്‍ദേശം
മറ്റുള്ള സംഘടനയുടെ ഓഫീസുകള്‍ക്ക് നേരെ ഒരു ആക്രമണവും പാടില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചു. എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിലാണ് തീരുമാനം. പാര്‍ട്ടി പ്രവര്‍ത്തകര്‍ പൂര്‍ണമായും അക്രമണത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് സംസ്ഥാം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചു.
ഈ അക്രമസംഭവത്തിന്റെ പേരില്‍ എസ്എഫ്ഐയെ ഒറ്റപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണ്. എസ്എഫ്ഐ ആക്രമണകാരികളുടെ പ്രസ്ഥാനമാണ്. ഭീകരവാദികളുടെ സംഘടനയാണ്. ഇത്തരത്തില്‍ വലിയതോതിലുള്ള പ്രചാരവേല നടക്കുകയാണ്.
36 എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് കെഎസ്യു പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. അത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് മുന്പില് തകര്‍ന്നുപോകാത്ത പ്രസ്ഥാനമാണ് എസ്എഫ്ഐയുടേതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
Content Highlights – CPM Party, Suggested that there should be no attack on the offices of other organizations