അസമിലെ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 121 ആയി
അസമിലെ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 121 ആയി. കഴിഞ്ഞ ദിവസം ബാര്‍പ്പേട്ട, കാച്ചര്‍, ഗോലാ ഘട്ട്, ദാരംഗ്, എന്നിവിടങ്ങളില്‍ നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണസംഖ്യ 121 ആയത്. രണ്ടര ലക്ഷത്തോളം പേര് ഇപ്പോളും ക്യാംപുകളില്‍ തുടരുകയാണ്.
28 ജില്ലകളിലായി 3000 ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 33 ലക്ഷം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. മഴയുടെ തീവ്രത കുറയുന്നുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
പ്രളയ ബാധിത മേഖലകളില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സന്ദര്‍ശിച്ചു. സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.