ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് വെസലുകള്‍ നോര്‍വയിലേക്ക്; തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കൊച്ചിന് ഷിപ്പ്യാഡ്
കൊച്ചിന് ഷിപ്പ്യാഡില് നിര്‍മിച്ച രണ്ട് ഇലക്ട്രിക് വെസലുകള്‍ നോര്‍വയിലേക്ക് കയറ്റി അയക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. ലോകത്തെ രണ്ടാമത്തതും ഇന്ത്യയിലെ ആദ്യത്തേയും സ്വയം നിയന്ത്രിത ഇലക്ട്രിക് വെസലുകളാണ് ഇവ. തെരേസ, മാരിസ് എന്ന പേരുകളാണ് ഇവയ്ക്ക് നല്‍കിയത്.
ഇന്ത്യയില്‍ നിന്ന് ആദ്യമായിട്ടാണ് ഒരു കപ്പല്‍ശാലയില്‍ നിന്ന് നിര്‍മിച്ച വെസ്സലുകള്‍ മറ്റൊരു കപ്പലില്‍ കയറ്റി കൊണ്ടുപോകുന്നത്. ഡച്ച് കമ്പനിയായ യാട്ട് സെര്‍വന്റിന്റെ ഭീമന് കപ്പലില്‍ എട്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിലൊടുവിലാണ് 67 മീറ്റര്‍ നീളവും 600 ടണ്‍ ഭാരവുമുള്ള വെസ്സലുകള്‍ കയറ്റിയത്.
തെരേസയും, മാരിസുമായി ജൂണ്‍ 27-ാം തീയതി വൈകീട്ട് മദര്‍ഷിപ്പ് നോര്‍വെയിലേക്ക് പോകും. ഒരു മാസം സഞ്ചരിച്ചായിരിക്കും കപ്പല്‍ നോര്‍വെയില്‍ എത്തുക.
Content Highlights – Indian made electric vessels to Norway, Cochin Shipyard