കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്; ഏഴ് പേര് അറസ്റ്റില്‍
കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ കെട്ടിട നമ്പര്‍ ക്രമക്കേടില്‍ ഏഴുപേര്‍ അറസ്റ്റില്‍. അനില്‍ കുമാര്‍, സുരേഷ് എന്നീ ക്ലര്‍ക്കുമാരും വിരമിച്ച അസിസ്റ്റന്റ് എന്‍ജിനീയറും മൂന്ന് ഇടനിലക്കാരും കെട്ടിട ഉടമയുമാണ് അറസ്റ്റിലായത്. കാരപ്പറമ്പ് കരിക്കാംകുളത്താണ് കെട്ടിടത്തിന് നമ്പര്‍ അനുവദിച്ച കേസിലാണ് അറസ്റ്റ്.
നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തല്‍. വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, ഐടി ആക്ട് എന്നീ വകുപ്പകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് കോഴിക്കോട് അസിസിറ്റന്റ് കമ്മീഷണര്‍ എം സിദ്ദിഖ് പ്രതികരിച്ചു.
ആകെ ആറ് കേസുകളാണ് നിലവില്‍ ഉള്ളത്. അതില്‍ ഒരു കെട്ടിടവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള കേസുകളില്‍ അന്വേഷണം നടക്കുന്നതായി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
Content Highlights – Building number irregularities in Kozhikode Corporation, Seven People Arrested