രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; എസ്എഫ് ഐയുടെ ഭാഗം കേള്‍ക്കാന്‍ ജില്ലാ കമ്മിറ്റി
വയനാട് കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ എസ് എഫ് ഐ ജില്ലാകമ്മറ്റിയുടെ വിശദീകരണം അറിയാൻ ഇന്ന് ജില്ലാ കമ്മറ്റി യോഗം ചേരും. സംസ്ഥാന നേതാക്കൾ പങ്കെടുക്കും. എം പി ഓഫീസ് ആക്രമണകേസിൽ വകുപ്പ് തല മേൽനോട്ട ചുമതലയുള്ള ADGP മനോജ് എബ്രഹാം ഇന്ന് വയനാട്ടിലെത്തും. കേസിന്റെ പുരോഗതി വിലയിരുത്താൻ ജില്ലയിലെ അന്വേഷചുമതലയുള്ള ഉദ്യോഗസ്ഥരെ കാണും.
രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ എസ് എഫ് ഐ ജില്ലാ കമ്മറ്റിയുടെ വിശദീകരണം അറിയാൻ ഇന്ന് ജില്ലാ കമ്മറ്റി യോഗം ചേരും. നിലവിൽ ജില്ലാ സെക്രട്ടറി പ്രസിഡൻറ് ഉൾപ്പടെ റിമാന്റീലാണ്. എസ് എഫ് ഐ സംസ്ഥാന സെൻറർ അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേട്ട് ശേഷമേ നടപടികളെ കുറിച്ച് ആലോചിക്കുകയുള്ളൂ. ശനിയാഴ്ച്ച ചേർന്ന എസ് എഫ് ഐ സംസ്ഥാന സെൻ്റർ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
29 എസ് എഫ് ഐ പ്രവർത്തകരാണ് നിലവിൽ റിമാന്റിലുള്ളത്. അക്രമം നടത്തിയ കൂടുതൽ പേർക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കുന്നതിനിടയിലാണ് എസ് എഫ് ഐ വയനാട് ജില്ലാ കമ്മറ്റി ഇന്ന് ചേരുന്നത്. എസ് എഫ് ഐ പ്രവർത്തകർ എം പി ഓഫീസിൽ അതിക്രമിച്ചു കയറിയതിനെ തള്ളി പറഞ്ഞ സി പി എം ജില്ലാ നേതൃത്വമുൾപ്പടെ സമരം അനിവാര്യമായിരുന്നു എന്ന നിലപാടാണ് പരസ്യമായി സ്വീകരിച്ചത്. ഇത് എസ് എഫ് ഐ ജില്ലാ നേത്യത്വത്തിന് ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ റാലിയിൽ സമരത്തിൽ പങ്കെടുത്തവരെ ഒരു കാരണവശാലും തള്ളിപറയില്ലെന്ന് സി പി എമ്മും വ്യക്തമാക്കി കഴിഞ്ഞു.. സമരത്തിൽ പങ്കെടുത്തവർക്ക് അച്ചടക്ക ലംഘനം നടത്തിയതിന് സംഘടന നടപടി എന്തായാലും ഉണ്ടാകുമെന്ന് പാർട്ടി നേതൃത്വങ്ങൾ വ്യക്തമാക്കി.
Content Highlights – Rahul Gandhi, SFI district committee’s explanation for the attack on MP’s office