‘സൌഹൃദം ലൈംഗികബന്ധത്തിനുള്ള സമ്മതമല്ല’- ബലാത്സംഗ കേസിൽ ബോംബെ ഹൈക്കോടതി
ആൺ പെൺ സൌഹൃദത്തെ ലൈംഗികതക്കുള്ള സമ്മതമായി വ്യാഖ്യാനിക്കരുതെന്ന് മുംബൈ ഹൈക്കോടതി. ബലാത്സംഗ കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിസമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഹർജി കോടതി തള്ളി.
നാല് ദിവസം മുൻപ് ജസ്റ്റിസ് ഭാരതി ദാംഗ്രെ പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിരീക്ഷണമുള്ളത്. വിവാഹം വാഗ്ദാനം നൽകി. സ്ത്രീയെ ബലാത്സംഗം ചെയ്കുവെന്നാണ് പരാതി. ആശിഷ് ചാക്കോർ എന്ന പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
പരാതിക്കാരിയായ പെൺകുട്ടി ആശിഷ് ചാക്കറുമായി അടുത്ത സൌഹൃദത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. ഗർഭിണിയായതോടെ വിവാഹത്തിന് ഇയാൾ തയ്യാറായില്ല. എന്നാൽ യുവതിയുടെ സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്നാണ് ആശിഷ് ചാക്കർ കോടതിയെ ബോധിപ്പിച്ചത്.
സൌഹൃദം ശാരീരിക ബന്ധം സ്ഥാപിക്കുന്നതിനുള്ള സമ്മതമായി വ്യാഖ്യാനിക്കരുത് എന്ന് കോടതി നിരീക്ഷിച്ചു. ശാരീരിക ബന്ധത്തിനായി യുവതിയെ ഭീഷണിപ്പെടുത്തുകയോ നിർബന്ധിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് വിശദമായി അന്വേഷിക്കട്ടെയെന്ന് കോടതി പറഞ്ഞു. സ്ത്രീയുടെ സൌഹൃദം ലൈംഗിക ബന്ധത്തിന് നിർബന്ധിക്കാനുള്ള ലൈസൻസല്ലെന്നും മറ്റേതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ ഇക്കാര്യങ്ങളിലുണ്ടോ എന്ന് വിശദമായി പരിശോധിച്ച് കോടതിക്ക് റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടു.
Content Highlights: Friendship concern Physical relationship