സ്വർണക്കടത്തിൽ അടിയന്തര പ്രമേയ ചർച്ച തുടരുന്നു. ആരോപണങ്ങളിൽ കേസ് കൊടുക്കാത്തതെന്തുകൊണ്ടെന്ന് ഷാഫി പറമ്പിൽ
സ്വർണക്കടത്തിൽ പതിവ് ഒഴുക്കൻ മറുപടിയല്ല വസ്തുനിഷ്ഠമായ കാര്യങ്ങളാണ് ഇനി ജനങ്ങൾക്ക് അറിയേണ്ടതെന്ന് ഷാഫി പറമ്പിൽ എം എൽ എ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണം സ്വപ്നയുടെ മൊഴിയിലുണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഇതിൽ വസ്തുതയില്ലെന്ന് കണ്ടാൽ മാനനഷ്ടക്കേസ് കൊടുക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണ് ഷാഫി പറമ്പിൽ പറഞ്ഞു. സ്വപ്നയുടെ സന്തത സഹചാരിയായ സരിത്തിനെ ഫ്ലാറ്റിൽ നിന്ന് വിജിലൻസ് പിടിച്ചുകൊണ്ടുപേയി. എന്നാൽ ഇക്കാര്യം ഓർമയിൽ ഇല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
സരിത്തിന്റെ അറസ്ററിന്റ കാര്യത്തിൽ മുഖ്യമന്ത്രി നുണപറയുന്നുവെന്നും ലോക്കൽ പോലീസ് പോലും അറിയാതെ വിജിലൻസ് സംഘം സരിത്തിനെ കൊണ്ടുപോയത് ആരുടെ അനുമതികൊണ്ടാണെന്ന് ജനങ്ങൾക്കറിയണം. ഇതിന്റെ പിന്നിൽ സ്വപ്നയുടെ രഹസ്യമൊഴിയെ തുടർന്നുള്ള ആശങ്കയാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ.
രഹസ്യമൊഴിയെ കുറിച്ച് അന്വേഷിക്കാൻ എ ഡി ജി പിയുടെ നേതൃത്വത്തിലുള്ള സംഘം രൂപികരിച്ചു തിടുക്കം കൂട്ടുന്നത് എന്തിനെന്നും ഷാഫി പറമ്പിൽ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അവതാരങ്ങളുടെ ചാകരയാണ്. എന്തുകൊണ്ടാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഷാജ് കിരണിനെതിരെ നടപടിയെടുക്കാത്തത്. പകരം അയാൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കി.
സ്വപ്നക്കെതിരെ കേസെടുത്ത പൊലീസ് മുഖ്യമ്ന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ ഗുരുതുത ആരോപണമുണ്ടായിട്ടും അവർക്കെതിരെ കേസെടുക്കുന്നില്ല.ഷാജ് കിരണുമായി എ ഡി ജി പിക്ക് എന്ത് ബന്ധമാണ് ഉള്ളതെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Content Highlights: Niyama Sabha Urgent resolution