വി ഡി സതീശനെ കാണുമ്പോള്‍ പവനായിയെന്ന സിനിമാ കഥാപാത്രത്തെയാണ് ഓര്‍മ്മ വരുന്നതെന്ന് എ എന്‍ ഷംസീര്‍
സ്വര്‍ണ്ണക്കടത്തു കേസിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവിനെ പരിഹസിച്ച് എ എന്‍ ഷംസീര്‍. പവനായിയെന്ന സിനിമാ കഥാപാത്രത്തെയാണ് ഓര്‍മ്മ വരുന്നതെന്ന് ഷംസീര്‍ പരിഹസിച്ചു. പവനായി ശവമായെന്ന അവസ്ഥയാണ് അദ്ദേഹത്തിന്റേതെന്നും ഷംസീര്‍ പറഞ്ഞു. ചിത്രം സിനിമ പോലെ ഒരു വര്‍ഷം തുടര്‍ച്ചയായി ഓടിയിട്ടും സ്വര്‍ണ്ണക്കടത്തു കേസിന്റെ ആദ്യ എപ്പിസോഡ് കെപിസിസിക്ക് നഷ്ടമായി.
യുഡിഎഫ് ഇസ്ലാമോഫോബിയയുടെ വക്താക്കളായി മാറിയെന്നും ഖുറാന്, ഈന്തപ്പഴം, ബിരിയാണിച്ചെമ്പ് എന്ന രീതിയിലാണ് തെറ്റായ പ്രചാരണങ്ങളെന്നും ഷംസീര്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഏകമുഖം പിണറായി വിജയന്റേതാണ്. വൈദ്യുതിയിലൂടെ കേരളത്തില്‍ പ്രകാശം പരത്തിയ മുഖ്യമന്ത്രിയാണ് പിണറായി. അതിന്റെ പേരില്‍ ലാവ്ലിന് വന്നു.
പിണറായിയുടെ ഗ്രാമത്തില്‍ ആര്‍ക്കും സംഘടനാപരമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് കള്ളം പറഞ്ഞു. കമല ഇന്റര്‍നാഷണല്‍ എവിടെപ്പോയി. ഇവയെയെല്ലാം അതിജീവിച്ച് അദ്ദേഹം തുടര്‍ച്ചയായി മുഖ്യമന്ത്രിയായെന്നും ഷംസീര്‍ പറഞ്ഞു. സിപിഐയുടെ പി ബാലചന്ദ്രന്, എന്‍സിപിയില്‍ നിന്ന് തോമസ് കെ. തോമസ്, കേരള കോണ്‍ഗ്രസില്‍ നിന്ന് കെ ബി ഗണേഷ് കുമാര്‍, ജെഡിഎസില്‍ നിന്ന് മാത്യു ടി തോമസ്, കെ ടി ജലീല്‍ എന്നിവരാണ് ഷംസീറിന് പുറമേ എല്‍ഡിഎഫില്‍ നിന്ന് സംസാരിച്ചത്.
Content Highlights: A N Shamseer, CPM, CM, Pinarayi Vijayan, Assembly