പാഷൻ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?
പാഷൻ ഫ്രൂട്ട് എന്നാൽ ആരോഗ്യകരമായ പോഷകാഹാര ഘടനയും ആരോഗ്യ ആനുകൂല്യങ്ങളുടെ ഒരു ശ്രേണിയും ഒത്തിണങ്ങിയിട്ടുള്ള ഒരു വിദേശ പഴമാണ്. തെക്കേ അമേരിക്ക, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള ഊഷ്മള കാലാവസ്ഥയിൽ വളരുന്നു പഴമാണ് പാഷൻ ഫ്രൂട്ട്.
പാഷൻ ഫ്രൂട്ടിൽ കഠിനമായ പുറംതൊലിയും മൃദുവായ പൾപ്പും ധാരാളം വിത്തുകളുമാണ് അടങ്ങിയിരിക്കുന്നത്. ആളുകൾക്ക് വിത്തുകളും പൾപ്പും കഴിക്കാനും ജ്യൂസ് ആയി ഉപയോഗിക്കാനും അല്ലെങ്കിൽ മറ്റ് ജ്യൂസുകളിൽ ചേർത്തോ കഴിക്കാവുന്നതാണ്. ശക്തമായ ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമായതിനാൽ തന്നെ പാഷൻ ഫ്രൂട്ട് അടുത്തിടെ വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്.
പാഷൻ ഫ്രൂട്ടിന്റെ പോഷകാഹാര ഘടനയും കൂടാതെ അതിൽ ലഭ്യമായ ആരോഗ്യ ഗുണങ്ങളുമാണ് ഈ ലേഖനത്തിൽ ഉൾപെടുത്തിട്ടുള്ളത്.
- പ്രധാന പോഷകങ്ങൾ നൽകുന്നു
പാഷൻ ഫ്രൂട്ട് ആരോഗ്യകരമായ പോഷകാഹാര ഘടനയിലുള്ള ഒരു ഗുണകരമായ പഴമാണ്. ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിനും കാഴ്ചയ്ക്കും രോഗപ്രതിരോധ സംവിധാനത്തിനും പ്രധാനമാണ്, കൂടാതെ ഒരു പ്രധാന ആന്റിഓക്സിഡന്റായ വിറ്റാമിൻ സി.യും ഇതിൽ അടങ്ങിയട്ടുണ്ട്.
ഇനിപ്പറയുന്ന പോഷകങ്ങളുടെ അവിവിശ്വസനീയമായ ഉറവിടമാണ് ഈ പഴത്തിൽ അടങ്ങിയിരിക്കുന്നത്.
229 IU വിറ്റാമിൻ എ
63 മില്ലിഗ്രാം പൊട്ടാസ്യം
5 മില്ലിഗ്രാം മഗ്നീഷ്യം
5.4 മില്ലിഗ്രാം വിറ്റാമിൻ സി
കാൽസ്യം 2 മില്ലിഗ്രാം
ഇരുമ്പ് 0.29 മില്ലിഗ്രാം
1.9 ഗ്രാം ഫൈബർ
ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാൻ സഹായിക്കുന്ന സംയുക്തങ്ങളാണ് ഇവ.
2. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടം
പാഷൻ ഫ്രൂട്ടിൽ ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്, അവ ശരീരത്തിലെ ഹാനികരമായ മൂലധാതുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്ന മിശ്രഗുണമുള്ളതാണ്. ശരീര വ്യവസ്ഥകളെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ ആന്റിഓക്സിഡന്റുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആന്റിഓക്സിഡന്റുകൾ തലച്ചോറിലേക്കും നാഡീവ്യവസ്ഥയിലേക്കുമുള്ള രക്തയോട്ടം മെച്ചപ്പെടുത്തുമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു,
കൂടാതെ ആന്റിഓക്സിഡന്റുകൾ ഹൃദ്രോഗം , അൽഷിമേഴ്സ് രോഗം തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു സെല്ലുലാർ സമ്മർദ്ദം കുറയ്ക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യും.
- നാരുകളുടെ ഉറവിടം
പാഷൻ ഫ്രൂട്ട് പൾപ്പിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. എല്ലാ ഭക്ഷണക്രമത്തിലും ഫൈബർ ഒരു പ്രധാന ഘടകമാണ്. ഇത് ദഹനവ്യവസ്ഥയെ നിയന്ത്രിക്കാനും കുടലിന്റെ ആരോഗ്യം നിലനിർത്താനും മലബന്ധം കുടൽ തകരാറുകൾ എന്നിവ തടയാനും സഹായിക്കുന്നു.
അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അഭിപ്രായത്തിൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം ഉത്തേജിപ്പിക്കുന്നതിനും ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കൂടാതെ പാഷൻ ഫ്രൂട്ട് പതിവായി കഴിക്കുന്നത് മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
- കുറഞ്ഞ ഗ്ലൈസെമിക് സൂചിക
പാഷൻ ഫ്രൂട്ട് ഒരു കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) മൂല്യമുള്ള ഉഷ്ണമേഖലാ പഴമായത് കൊണ്ടുതന്നെ ഇത് കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ കുത്തനെയുള്ള വർദ്ധനവിന് കാരണമാകില്ല അതുകൊണ്ടുതന്നെ ഇത് പ്രമേഹമുള്ളവർക്ക് നല്ലൊരു ഓപ്ഷൻ കൂടിയാണെന്നാണ്.
5. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
പാഷൻ ഫ്രൂട്ടിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു ആന്റിഓക്സിഡന്റാണ്. സസ്യാഹാരങ്ങളിൽ നിന്ന് കൂടുതൽ ഇരുമ്പ് ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നതിലൂടെ വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിലെ അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യും.
6. ഉത്കണ്ഠ കുറയ്ക്കുന്നു
പാഷൻ ഫ്രൂട്ടിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒരു പ്രധാന ധാതുവാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
പാർശ്വ ഫലങ്ങൾ
മിക്ക ആളുകൾക്കും, പാഷൻ ഫ്രൂട്ട് കഴിക്കുന്നത് തികച്ചും സുരക്ഷിതമാണ്. എന്നിരുന്നാലും, ചില ആളുകൾക്ക് പഴത്തോട് അലർജി ഉണ്ടാകാം. വിവിധ പ്രതികരണ പരിശോധനകൾ ഉപയോഗിച്ച് ഒരു ഡോക്ടർക്ക് അലർജി നിർണ്ണയിക്കാൻ കഴിയും.
ലാറ്റക്സ് അലർജിയുള്ള ചിലർക്ക് പാഷൻ ഫ്രൂട്ടിനോട് എതിരായി പ്രതികരിക്കാം. ഇതിനെ ക്രോസ്-റിയാക്റ്റിവിറ്റി എന്നാണ് അറിയപ്പെടുന്നത്. കാരണം, പാഷൻ ഫ്രൂട്ടിൽ കാണപ്പെടുന്നതിന് സമാനമായ ചില പ്രോട്ടീനുകൾ ലാറ്റക്സിൽ ഉണ്ട്. ലാറ്റക്സ് അലർജിയുള്ളവർ പാഷൻ ഫ്രൂട്ട് കഴിക്കുമ്പോൾ പഴത്തോട് പ്രതികരിക്കുന്നുണ്ടോ എന്ന് അറിയുന്നത് വരെ ശ്രദ്ധിക്കണം.