മൂന്ന് ദിവസത്തിനു ശേഷം സ്വര്ണവിലയില് 960 രൂപയുടെ വര്ദ്ധനവ്
Posted On July 1, 2022
0
317 Views

സംസ്ഥാനത്ത് തുടര്ച്ചയായ മൂന്ന് ദിവസത്തെ വില ഇടിവിനു ശേഷം സ്വര്ണവിലയില് വീണ്ടും വര്ധനവ്. പവന് 960 രൂപയുടെ വര്ധനവാണ് ജുലൈ ഒന്ന് വെള്ളിയാഴ്ച്ച ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് 37,320 രൂപയായിരുന്ന വില ഇന്ന് 38,280 രൂപയായി ഉയര്ന്നു.
ഗ്രാമിന് 120 രൂപ കൂടി 4785 രൂപയുമായി. ഇന്നലെ 4665 രൂപയായിരുന്നു ഗ്രാമിന് വില. ജൂണ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലത്തെ സ്വര്ണവില. ബുധനാഴ്ച സ്വര്ണവില ഗ്രാമിന് 4675 രൂപയും പവന് 37,400 രൂപയുമായിരുന്നു.
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025