ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; നിയമം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴയീടാക്കാൻ ഡൽഹി സർക്കാർ
രാജ്യത്ത് ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍ പ്രാബല്യത്തില്‍. രാജ്യതലസ്ഥാനത്ത് നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയോ അഞ്ചു വര്‍ഷം തടവുശിക്ഷയോ ലഭിക്കുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അറിയിച്ചു.
ഒറ്റത്തവണ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. നിരോധിക്കപ്പെട്ട 19 ഇനം പ്ലാസ്റ്റിക്കുകള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്ക്കെതിരം കര്‍ശനമായി ശിക്ഷാനടപടികളിലേക്ക് കടക്കുമെന്ന് ഗോപാല്‍ റായ് വ്യക്തമാക്കി.
പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പിലാക്കാന്‍ മലിനീകരണ നിയന്ത്രണ സമിതിയും റവന്യൂ വകുപ്പും മുനിസിപ്പല്‍ കോര്‍പ്പറേഷനും പരിശോധനകള്‍ സംഘടിപ്പിക്കും. ജൂലൈ 10 വരെ നിയമം ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്നും അതിനു ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു.
Content Highlights – Single-use plastic ban effective In India from today