ഒന്നര വയസ്സുകാരിക്ക് ക്രൂര പീഡനം
തിരുവനന്തപുരം വിഴിഞ്ഞത്ത് ഒന്നര വയസ്സുകാരി അച്ഛന്റെ പീഡനത്തിനിരയായതായി പരാതി. പരാതിയെ തുടർന്ന് കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം മുക്കോല സ്വദേശി അഗസ്റ്റിൻ ആണ് അറസ്റ്റിലായത്
കുഞ്ഞിന്റെ കാലിൽ തേപ്പ്പെട്ടി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ച നിലയിലായിരുന്നു. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
കുട്ടിയുടെ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പോലീസ് പറഞ്ഞു. അഗസ്റ്റിൻ സ്ഥിരമായി മദ്യപിക്കാറുള്ള ആളായിരുന്നെന്നും മദ്യപിച്ച ശേഷം കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
കോടതിയിൽ ഹാജരാക്കിയ അഗസ്റ്റിനെ റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.