ഷിന്‍ഡെ സര്‍ക്കാരിന് ആദ്യ ജയം; ബിജെപി എംഎല്‍എ രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്ര സ്പീക്കര്‍
മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തെരെഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എ രാഹുല്‍ നര്‍വേക്കര്‍ക്ക് വിജയം. ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ നിയമസഭാ സ്പീക്കര്‍ തെരെഞ്ഞെടുപ്പില്‍ ജയം സ്വന്തമാക്കിയിരിക്കുകയാണ്. വിമത ശിവസേന എംഎല്‍എമാരടക്കം 164 വോട്ടുകള്‍ രാഹുല്‍ നര്‍വേക്കര്‍ക്ക് ലഭിച്ചു.
ശിവസേനയുടെ മുന്‍ നേതാവായിരുന്നു രാഹുല്‍ നര്‍വേക്കര്‍. 2014ല്‍ പാര്‍ട്ടി വിട്ട് എന്‍സിപിയില്‍ ചേര്‍ന്നു. 2019ലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത് മഹാവികാസ് ആഘാഡി സ്ഥാനാര്‍ത്ഥിയായി ശിവസേന എംഎല്‍എ രാജന് സാല്‍വിയാണ് മത്സരിച്ചത്. 106 വോട്ടുകളാണ് അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞത്.
അതേ സമയം, വിമത നീക്കം നടത്തിയ ഏക്നാഥ് ഷിന്‍ഡയെ ശിവസേന പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഷിന്‍ഡേയ്ക്ക് എഴുതിയ കത്തില്‍ ഉദ്ധവ് ഠാക്കറെ പറഞ്ഞു. കൂടാതെ 16 എംഎല്‍എമാര്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ നല്കിയ അയോഗ്യത നോട്ടീസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Content Highlights – Rahul Narwekar, Elected as Speaker in Maharashtra, Eknath Shinde