സംസ്ഥാനത്ത കാലവര്‍ഷം ശക്തം; ഇടുക്കിയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ശക്തി പ്രാപിക്കുയാണ്. പലയിടങ്ങളിലും മഴക്കെടുതികള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇടുക്കിയില്‍ ശക്തമായ മഴയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചിന്നക്കലാല്‍ സുബ്രഹ്മണ്യം കോളനിയില്‍ രണ്ട് വീടുകളും മുരിക്കാശ്ശേരിയില്‍ ഒരു വീടുമാണ് തകര്‍ന്നത്.
മുരിക്കാശ്ശേരിയില്‍ വീടിന്റെ ഭിത്തി തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്ക് പറ്റി. നിലവില്‍ ഇവര്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. കുടാതെ കോതമംഗലം മണികണ്ഠന് ചാല് മുങ്ങി. കുട്ടന്പുഴ മേഖലയിലെ പ്രധാനപാലമാണ് വെള്ളത്തിനടിയിലായത്. പ്രദേശത്തെ അറുപതോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തെ മഴവെള്ളപ്പാച്ചലിന്റെ ഒഴുക്കും വര്‍ധിച്ചു.
ജില്ലയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റും ആരംഭിച്ചു.
Content Highlights – Heavy Rain In Kerala, Three houses were destroyed in Idukki