‘ദിലീപിനും വിജയ് ബാബുവിനും രണ്ട് നീതി’ ; ഗണേഷ് കുമാര്‍ മോഹന്‍ലാലിന് അയച്ച കത്ത് പുറത്ത്
താരസംഘടനയുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയ വിവാദ പരാമര്‍ശത്തിൽ നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ മോഹന്‍ലാലിന് അയച്ച കത്ത് പുറത്ത്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനും വിജയ് ബാബുവിനും രണ്ട് നീതിയാണെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. കൂടാതെ താര സംഘടന ‘ ‘അമ്മ’യെ ക്ലബാണെന്ന് പരാമര്‍ശിച്ച ഇടവേള ബാബു, ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ എന്നും ഗണേഷ് കുമാര്‍ കത്തില്‍ ചോദിക്കുന്നു.
ഒരു കേസ് വന്നപ്പോള്‍ ദിലീപ് അമ്മയില്‍ നിന്ന് രാജി വയ്ക്കുന്ന സമീപനമുണ്ടായി. എന്നാല്‍ വിജയ് ബാബുവിന്റെ കാര്യത്തില്‍ അത്തരമൊരു സമീപനം എന്തുകൊണ്ട് ഉണ്ടാവുന്നില്ല. വിജയ് ബാബുവിന്റെ മാസ് എന്‍ട്രി അമ്മയുടെ യുട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ചത് തെറ്റാണ്. കേരളീയ സമൂഹം അമ്മയെ പ്രതീക്ഷയോടെയാണ് കാണുന്നത്. വിജയ് ബാബുവിന് നല്കുന്ന ആനുകൂല്യങ്ങള്‍ വികാരങ്ങള്‍ ഉയര്‍ത്തും. മോഹന്‍ലാല്‍ മൗനം വെടിയണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.
നേരത്തെയും മോഹന്‍ലാലിന് കത്തയച്ചിരുന്നതായ്ക് ഗണേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം മറുപടി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് കാര്യങ്ങള്‍ വ്യക്തമായി ചൂണ്ടിക്കാണിച്ച് ഒരിക്കൽ കൂടി കത്ത് അയച്ചതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
Content Highlights – Ganesh Kumar’s letter to Mohanlal, controversial remarks made by Idavela Babu