ജീവന് ഭീഷണിയുണ്ടെന്ന സ്വപ്നയുടെ പരാതി; നൗഫലിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നു എന്ന കേസില്‍ നൗഫലിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇന്ന് വൈകുന്നേരമാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന മാധ്യമങ്ങളെ അറിയിച്ചത്. ഭീഷണി സന്ദേശം വന്ന സംഭവത്തെ കുറിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഫോണിൽ സംസാരിച്ച നൗഫലിനെ പോലീസ് പിടികൂടിയത്.
ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൂടാതെ ഇയാൾക്ക് മാനസികാസ്വസ്ഥ്യമുണ്ടെന്നും പൊലീസ് അറിയിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യമുന്നയിച്ചാണ് ഭീഷണിയെന്നാണ് സ്വപ്ന മാധ്യമങ്ങളെ അറിയിച്ചത്.
മരട് അനീഷ് എന്ന ആളുടെ പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് സ്വപ്ന മാധ്യമങ്ങളെ അറിയിച്ചത്. കെ ടി ജലീല്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് ഭീഷണിപ്പെടുത്തിയ ആള് പറഞ്ഞത്. മുന്‍ മന്ത്രി കെ ടി ജലീലിന്റെ പേര് പറയുന്ന ഭാഗം റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നും സ്വപ്ന പറഞ്ഞിരുന്നു.
Content Highlights – Swapna Suresh, Complaint that life is threatened, Accused Arrested