ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസാണെന്ന പൊലീസ് റിപ്പോര്‍ട്ടില്‍ ഗൂഢാലോചനയുണ്ടെന്ന് കെ സുധാകരന്
രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ പൊലീസ് എസ്എഫ്ഐക്കാരെ വെള്ള പൂശി റിപ്പോര്‍ട്ട് തയാറാക്കിയതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. റിപ്പോര്‍ട്ട് നലകിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചപ്പോള്‍ കൈയ്യും കെട്ടി നോക്കി നിന്ന പൊലീസാണ് എസ്എഫ്ഐക്കാരെ മഹത്വവത്കരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് സുധാകരന് കുറ്റപ്പെടുത്തി.
എംപി ഓഫീസ് ആക്രമിക്കപ്പെടുന്ന സമയം പൊലീസ് ഇല്ലായിരുന്നു. പൊലീസിന്റെ മുഖം സംരക്ഷിക്കാനാണ് ഇത്തരത്തിലുള്ള അവാസ്തമായ റിപ്പോര്‍ട്ട് പൊലീസ് തയാറാക്കിയതെന്നും കെ സുധാകരന് പറഞ്ഞു. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് നല്‍കിയത്. സിപിഎമ്മിന്റെ താല്പര്യങ്ങള്ക്ക് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന പൊലീസിന്റെ വിധേയത്വമാണ് റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചതായും സുധാകരന് പറഞ്ഞു.
അക്രമത്തെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായെങ്കിലും ഗാന്ധി ചിത്രം തകര്‍ത്ത വിഷയത്തില്‍ അദ്ദേഹം എസ്എഫ്ഐക്കാരെ ന്യായീകരിച്ചതായി സുധാകരന് വിമര്‍ശനമുയര്‍ത്തി. സത്യസന്ധമല്ലാത്ത റിപ്പോര്‍ട്ട് നല്കിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനുള്ള മാന്യതയും അന്തസ്സും സര്‍ക്കാര്‍ കാണിക്കണമെന്ന് സുധാകരന് ആവശ്യപ്പെട്ടു.
Content Highlights – K Sudhakaran, Says that there is a conspiracy in the police report, incident of vandalizing Gandhi’s picture in MP’s office