ഹോട്ടലുകളില്‍ ഇനി മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല; ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്രം
രാജ്യത്തെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതില്‍ വിലക്കുമായി കേന്ദ്രം. ഭക്ഷണത്തിന്റെ ബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.
സര്‍വീസ് ചാര്‍ജ് ഉപയോക്താക്കള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം നല്‍കാം. ഈ കാര്യം ഹോട്ടലുടമകള്‍ ഉപഭോക്തൃരെ നേരിട്ട് അറിയിക്കണം. അവരോട് സര്‍വ്വീസ് ചാര്‍ജ് ആവശ്യപ്പെടാനോ സ്വയം വര്‍ധിപ്പിക്കാനോ പാടില്ലെന്ന് കേന്ദ്രം അറിയിച്ചു.
ഏതെങ്കിലും തരത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന് ശ്രദ്ധയില്‍പെട്ടാല്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം 1915 എന്ന നമ്പറിലെ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതി നല്‍കാം.
Content Highlights – Central Government issuing an order, Hotels will no longer charge service charges