മഹാരാഷ്ട്രയില്‍ ഇന്ധനവില കുറയ്ക്കുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ
മഹാരാഷ്ട്രയിലെ ഇന്ധനവില കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. ഷിന്‍ഡെ സര്‍ക്കാര്‍ ഇന്ന് നിയമയഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേടിയിരുന്നു. 288 അംഗ നിയമസഭയില്‍ 164 ആളുകളാണ് ഏക്നാഥ് ഷിന്‍ഡയെ അനുകൂലിച്ച് വോട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് വാറ്റ് നികുതിയില്‍ ഇളവ് വരുത്തുമെന്ന് ഷിന്‍ഡെ നിയമയഭയില്‍ അറിയിച്ചത്.
അടുത്ത മന്ത്രി സഭാ സമ്മേളനത്തില്‍ ഇന്ധനവില കുറയ്ക്കുന്നതിൽ തീരുമാനമെടുക്കുമെന്ന് ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു. അതേസമയം, ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഒരു ശിവസേന എംഎല്‍എ കൂടി ഷിന്‍ഡേ പക്ഷത്തേക്ക് മാറി. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് ഠാക്കറെയുടെ ക്യാംമ്പിലുണ്ടായിരുന്ന എംഎല്‍എ സന്തോഷ് ബംഗര്‍ ആണ് വിമത-ബിജെപി സഖ്യത്തിനൊപ്പം ചേര്‍ന്നത്.
ഷിന്‍ഡെ സര്‍ക്കാരിന് മികച്ച ഭൂരിപക്ഷം നല്‍കിയതിന് എംഎല്‍എമാരോട് നന്ദി പറയുന്നുവെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
Content Highlights – Chief Minister Eknath Shinde, Will reduce fuel prices in Maharashtra