ഭരണഘടനക്കെതിരായ സജി ചെറിയാന്റെ പ്രസ്താവന; രാജിവച്ചില്ലെങ്കില്‍ പ്രതിപക്ഷം നിയമനടപടിക്കെന്ന് വി ഡി സതീശന്
ഭരണഘടനയ്ക്കെതിരെ പ്രസ്താവന നടത്തിയ മന്തി സജി ചെറിയാന് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഭരണഘടനയുടെ ശില്പികളെയാണ് മന്ത്രി അവഹേളിച്ചത്. കോടതികളേയും ഭരണഘടനാ സംവിധാനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്തത്. മന്ത്രി രാജി വെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണം അല്ലെങ്കില്‍ പ്രതിപക്ഷം നിയമസഹായം തേടുമെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ജനാധിപത്യത്തോടും മതേതരത്വത്തോടും മന്ത്രിക്ക് പുച്ഛമാണ്. ഇത് രണ്ടും കുന്തവും കൊടചക്രവുമാണെന്നാണ് മന്തി പറഞ്ഞത്. ഇത്തരത്തിലൊരു പ്രസ്താവന നടത്തിയ മന്ത്രി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പാടില്ലെന്നും സതീശന് പറഞ്ഞു.
വിഷയം നിയമയഭയില്‍ ചര്‍ച്ചയ്ക്ക് വെക്കുമെന്നും, അതിനു മുന്‍പ് മന്ത്രി രാജി വയ്ക്കുമെന്ന് നോക്കട്ടെയെന്നും വി ഡി സതീശന് പറഞ്ഞു. സര്‍ക്കാരിനെതിരെയുള്ള വിഷയങ്ങളില്‍ നിന്ന ശ്രദ്ധ മാറ്റാന്‍ ഇവര്‍ മനഃപൂര്‍വ്വം ചെയ്യുന്നതാണിത്. എന്നാല്‍ അതിന് ഭരണഘടനയെ തിരഞ്ഞെടുത്തത് ക്രൂരമായിപ്പോയെന്നും വി ഡി സതീശന് പ്രതികരണമറിയിച്ചു.
Content Highlights – VD Satheesan, Demanded the resignation of Minister Saji Cherian, who made a statement against Indian Constitution