എംപി ഓഫീസ് ആക്രമണം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എപിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ അറസ്റ്റിലായ എസ്എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി. റിമാന്‍ഡിലായ 29 പ്രതികള്‍ക്കാണ് കല്പറ്റ സിജെഎം കോടതി ജാമ്യം നല്‍കിയത്.
കേസില്‍ എസ്എഫ്ഐ വയനാട് ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമടക്കം അറസ്റ്റിലായിരുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിയില്‍ വയനാട് എംപി ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് ആക്രമണം ഉണ്ടായത്.
എംപി ഓഫീസിലേക്ക് ഇടിച്ചുകയറി രാഹുലിന്റെ കസേരയില്‍ വാഴ വെയ്ക്കുകയും സാധനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. തടയാനെത്തിയ ഓഫീസ് ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു.
ആക്രമണത്തെ മുഖ്യമന്ത്രിയും പാര്‍ട്ടിയും തള്ളിയിരുന്നു. തുടര്‍ന്ന് എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയെ സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടു. പകരം ഏഴംഗ അഡ്ഹോക് കമ്മിറ്റിക്ക് ചുമതല നല്കി.
Content Highlights – Court grants bail to SFI activists, case of attack on Rahul Gandhi MP’s office in Wayanad