ബ്രിട്ടണില്‍ രാഷ്ട്രീയ പ്രതിസന്ധി; രണ്ട് മണിക്കൂറിനിടെ എട്ട് മന്ത്രിമാര്‍ രാജിവെച്ചു; ബോറിസ് ജോണ്സണ് പുറത്തേക്ക്
ബ്രിട്ടണില്‍ ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ പ്രധാനമന്ത്രി സ്ഥാനം രാജി വെയ്ക്കാന്‍ ബോറിസ് ജോണ്സണ് സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. വ്യഴാഴ്ച്ച വൈകീട്ടോടെ രാജിവെക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ ബോറിസ് ജോണ്‍സണില്‍ അവിശ്വാസം പ്രകടിപ്പിച്ച് ഒന്നിലധികം മന്ത്രിമാര്‍ രാജിവെച്ചതോടെയാണ് ടോറി സര്‍ക്കാരില്‍ പ്രതിസന്ധി ഉണ്ടായത്. കഴിഞ്ഞ രണ്ട് മണിക്കൂറില്‍ എട്ട് മന്ത്രിമാരാണ് രാജിവെച്ചത്.
2019 ല്‍ വന്‍ ഭൂരിപക്ഷത്തോടെയാ ബോറിസണ്‍ അധികാരത്തിലെത്തിയത്. നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ബോറിസ് ജോണ്സണ് അധികാരത്തിലിരിക്കാന്‍ യോഗ്യനല്ലെന്ന വാദം സ്വന്തം വിഭാഗത്തില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് പുതിയ ആള് വരുന്നത് വരെ കാവല്‍ പ്രധാനമന്ത്രിയായി സ്ഥാനത്ത് തുടരുമെന്നാണ് ബോറിസ് ജോണ്സണ് അറിയിച്ചത്. ഇന്ന് തന്നെ ഇതുസംബന്ധിച്ച് അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights – Boris Johnson, Agreed to resign as Prime Minister