വെടിയേറ്റ് ചികിത്സയിലായിരുന്ന മുന്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ മരിച്ചു
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ കൊല്ലപ്പെട്ടു. ജപ്പാനിലെ നാര നഗരത്തിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നെഞ്ചിൽ വെടിയേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സിയിലിരിക്കെയാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച ഇന്ത്യൻ പ്രാദേശിക സമയം രാവിലെ 8.29നാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഷിൻസോയുടെ നെഞ്ചിലാണ് വെടിയേറ്റതെന്നും അദ്ദേഹത്തിന്റെ പിന്നിൽ നിന്നായിരുന്നു അക്രമി വെടിയുതിർത്തതെന്നും രണ്ടുതവണ വെടി വച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു കൂടാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷിൻസോയ്ക്ക് ഹൃദയാഘാതമുണ്ടായതായും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമുള്ള റിപ്പോർട്ടുകൾ മണിക്കൂറുകള്‍ക്കം തന്നെ പുറത്തു വന്നു. തുടര്‍ന്ന് ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 2020 ഓഗസ്റ്റിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.
ജപ്പാൻ മുൻ നാവിക സേനാംഗമാണ് വെടിവച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ഇയാളെ പിടികൂടി ചോദ്യം ചെയ്തുവരികയാണെന്നും ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Content Highlights: Former Japanese Prime Minister ,Shinzo Abe , died, gunshot ,wound