സജി ചെറിയാന്റെ വകുപ്പുകളില്‍ തീരുമാനമായി; മൂന്ന് മന്ത്രിമാര്‍ക്ക് ചുമതല നല്കി മുഖ്യമന്ത്രി
ഭരണാഘടനയ്ക്കെതിരെയുള്ള പ്രസ്താവന വിവാദമായതോടെ രാജി വെയ്ക്കേണ്ടി വന്ന സജി ചെറിയാന്റെ വകുപ്പുകളില്‍ തീരുമാനമായി. മൂന്ന് മന്ത്രിമാര്‍ക്കായി വകുപ്പ് വീതിക്കാന്‍ തീരുമാനമായി. വി എന്‍ വാസവനും, പി എ മുഹമ്മദ് റിയാസിനും, വി അബ്ദുറഹ്മാനുമായിരിക്കും വകുപ്പുകളുടെ ചുമതല ഉണ്ടായിരിക്കുക.
സജി ചെറിയാന് രാജി വെച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കായിരുന്നു വകുപ്പുകളുടെ ചുമതല. മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതിച്ചു നല്കിയ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഫിഷറീസ്, സാംസ്കാരിക-സിനിമ, യുവജനകാര്യം എന്നീ വകുപ്പുകളാണ് നേരത്തെ സജി ചെറിയാന് കൈകാര്യം ചെയ്തത്.
പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനായിരിക്കും യുവജനക്ഷേമകാര്യവകുപ്പിന്റെ ചുമതല നല്‍കുക. സാംസ്കാരികം വി എന്‍ വാസവനും, ഫിഷറീസ് വി അബ്ദുറഹിമാനുമായിരിക്കും ചുമതല നല്‍കുക.
ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരായുള്ള പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ബുധനാഴ്ച്ചയാണ് സജി ചെറിയാന് രാജി വെച്ചത്.
Content Highlights – C M Pinarayi Vijayan, Decided to Divide Saji Cherian’s the department for three ministers