ചിന്തന്‍ ശിബിറിലെ പീഡനാരോപണം; പരാതി കിട്ടിയിട്ടില്ലെന്ന് എംഎല്‍എ ഷാഫി പറമ്പില്‍
ചിന്തന്‍ ശിബിരത്തിലെ പീഡനാരോപണ പരാതിയില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്ത്. സഹപ്രവര്‍ത്തക ദേശീയ നേതൃത്വത്തിന് നല്കിയ പരാതിയില്‍ പീഡനം നടന്നതായി പറയുന്നില്ലെന്ന് ഷാഫി പറഞ്ഞു.
പരാതിക്കാരി അച്ചടക്കലംഘനമാണ് ചൂണ്ടിക്കാട്ടിയത്. പീഡന പരാതിയാണെങ്കില്‍ തീര്‍ച്ചയായും പൊലീസിനെ സമീപിക്കാമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തിന് പുറകില്‍ സംഘടനയ്ക്ക് അകത്തുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കാന്‍ അഖിലേന്ത്യ കമ്മിറ്റി നിയോഗിച്ചിട്ടുണ്ടെന്ന് ഷാഫി പറഞ്ഞു.
പെണ്‍കുട്ടിക്ക് പൊലീസിനെ സമീപിക്കുന്നതിലോ ഏത് കമ്മിറ്റിക്ക് മുമ്പിലോ പരാതി നല്‍കുന്നതിന് ഒരു തരത്തിലുള്ള തടസ്സവും സൃഷ്ടിക്കില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘടനയ്ക്കകത്ത് നിന്ന് പ്രവര്‍ത്തിക്കാനും മുന്നോട്ടു പോകാനുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും ഷാഫി കൂട്ടി ചേര്‍ത്തു.
Content Highlights – Shafi Parambil, Reacts to the complaint of molestation in Chintan Shibir