ഗതാഗത വകുപ്പ് മന്ത്രിയുടെ പരിപാടികള്‍ ബഹിഷ്കരിച്ച് തൊഴിലാളി സംഘടനകള്‍
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ പരിപാടി സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ ബഹിഷ്കരിച്ചു. കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനത്തിന് എത്തിയ മന്ത്രിയുടെ പരിപാടി ബഹിഷ്കരിക്കാൻ ജീവനക്കാർ തീരുമാനിക്കുകയായിരുന്നു. ശമ്പള പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തൊഴിലാളി സംഘടനകൾക്ക് എതിരെ ആന്റണി രാജു നിരന്തരം പ്രസ്താവന നടത്തുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം.
ചടങ്ങിൽ പങ്കെടുക്കാത്തതിന് തൊഴിലാളി സംഘടനകളൾക്ക് എന്തെങ്കിലും അസൗകര്യം കാണുമെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. കെ എസ് ആർ ടി സിയിലെ സാമ്പത്തിക പ്രതിസന്ധിയും തുടർന്നുള്ള തർക്കങ്ങളുമാണ് ഇപ്പോൾ മന്ത്രിക്കെതിരായ ബഹിഷ്കരണത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്.
ദീർഘദൂര സർവീസുകൾക്കായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനി കെ.എസ്.ആർ.ടിസിയുടെ ഹ്രസ്വദൂര സർവീസുകളും ഏറ്റെടുക്കുന്നു. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്താണ് പദ്ധതി നടപ്പിലാക്കുക. നഗരത്തിൽ പുതിയതായി ആരംഭിച്ച സിറ്റി സർക്കുലർ ഉടൻ സ്വിഫ്റ്റിന്റെ ഭാഗമാകും. കിഫ്ബി, പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ സ്വിഫ്റ്റിന്റെ ഭാഗമാക്കാനാണ് സർക്കാർ തീരുമാനം. 700 ബസുകൾ ഇത്തരത്തിൽ വാങ്ങുന്ന കാര്യം സജീവ പരിഗണനയിലാണ്.
തിരുവനന്തപുരത്തെ സിറ്റി സർക്കുലർ ലാഭകരമാക്കാനായി 50 ഇലക്ട്രിക ബസുകൾ വാങ്ങുന്നുണ്ട്. അഞ്ച് ഇലക്ട്രിക് ബസുകൾ ഇതിനോടകം തലസ്ഥാനത്തെത്തി കഴിഞ്ഞു. ഈ ബസുകൾ സർവീസിനായി നിയോഗിക്കുന്നതോടെ ഘട്ടം ഘട്ടമായി സിറ്റി സർക്കുലർ സ്വിഫ്റ്റിന് കീഴിലാകും. എറണാകുളത്തും കോഴിക്കോടും ഇതിന് ശേഷം പദ്ധതി നടപ്പിലാക്കും. സ്വഫ്റ്റിനെതിരായിട്ടുള്ള മുഴുവൻ ഹരജികളും ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയതോടെ സർക്കാരും കെ.എസ്.ആർ.ടി.സി മാനേജ്മെൻറും ആശ്വാസത്തിലാണ്.
Content Highlights – Labor organizations boycotted the programme of the Minister of Transport