ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജി വെച്ചു
ശ്രീലങ്കയിലെ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജി വെച്ചു. ഇന്ന് നടന്ന സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് അധികാരമൊഴിയുന്നതെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് റനില്‍ വിക്രമസിംഗെ ട്വീറ്റ് ചെയ്തു.
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയാ രജപക്സെ രാജി വെയ്ക്കണണെന്ന ആവശ്യവുമായി പതിനായിരങ്ങളാണ് ഇന്ന് പ്രക്ഷോഭവുമായി രംഗത്തെത്തിയത്. പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ വസതി കയ്യേറിയതിന് പിന്നാലെയാണ് ഇപ്പോള്‍ രാജി ഉണ്ടായിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബസുകളിലും ട്രെയിനുകളിലും ട്രക്കുകളിലുമായാണ് പ്രക്ഷോഭകര്‍ തലസ്ഥാന നഗരത്തിലേക്ക് എത്തിയത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന് ശേഷം പ്രധാനമന്ത്രി രാഷ്ട്രീയ പാര്‍ട്ടികളുടെ അടിയന്തര യോഗം വിളിച്ചിരുന്നു. പ്രസിഡന്റ് ഗോതബായ രജപക്സയും ഉടന്‍ രാജി വെയ്ക്കുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.
Content Highlights – Sri Lankan Prime Minister Ranil Wickremesinghe has resigned