മെക്സിക്കോ മുൻ പ്രസിഡന്റ് ലൂയിസ് എച്ചവെരിയ അന്തരിച്ചു
മെക്സിക്കോ മുൻ പ്രസിഡന്റ് ലൂയിസ് എച്ചവെരിയ (100) അന്തരിച്ചു. 1970 മുതൽ 1976 വരെയായിരുന്നു എച്ചവെരിയ പ്രസിഡണ്ട് പദവിയിലുണ്ടായിരുന്നത്. 1971ലെ വിദ്യാർഥി കൂട്ടക്കൊലയ്ക്കു ഉത്തരവാദി അന്നത്തെ പ്രസിഡണ്ട് ആണെന്ന് ആരോപണ നിലനൽക്കുന്നുണ്ട്. പിൽക്കാലത്ത് ഓസ്കർ നേടിയ ‘റോമ’ എന്ന ചലച്ചിത്രം ഈ കൂട്ടക്കൊലയ്ക്കിടയാക്കിയ വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ചുള്ളതാണ്.
1968 ലെ ജനാധിപത്യ പ്രക്ഷോഭത്തെ അടിച്ചമർത്തിയതും അന്ന് ആഭ്യന്തര സെക്രട്ടറി ആയിരുന്ന എച്ചവെരിയ ആയിരുന്നു. അന്നും നൂറുകണക്കിന് ഇടത്, ഗറില പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്തുവെന്ന് ആരോപണമുണ്ട്. 2004 ൽ അദ്ദേഹത്തിനെതിരെ കൂട്ടക്കൊലയ്ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തെങ്കിലും 2005 ൽ കോടതി കുറ്റവിമുക്തനാക്കി. കൂട്ടക്കുരുതിക്ക് കാരണക്കാരനായ ഒരുഭരണാധാകാരിയെ കുറ്റവിമുക്തമാക്കിയ കാര്യം ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവർത്തകർ അംഗീകരിച്ചിരുന്നില്ല.
Content Highlights : Former Mexican President Luis Echeverria, blamed for massacres, dies