ആഴിമലയിൽ കാണാതായ യുവാവിനെ കണ്ടെത്തിയില്ല സുഹൃത്തിന്റെ ബന്ധുക്കൾക്കെതിരെ കേസെടുത്തു
തിരുവനന്തപുരം ആഴിമലയിൽ സുഹൃത്തിനെ കാണാത്തിയ യുവാവിന്റെ തിരോധാനത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ പോലീസ് കേസ് എടുത്തു. പെൺ കുട്ടിയുടെ സഹോദരനും സഹോദരി ഭർത്താവും ഉൾപ്പെടെ 3 പേർക്കെതിരെയാണ് കേസ്. യുവാവിനെ തട്ടിക്കൊണ്ടുപോയതിനും ദേഹോപദ്രവമേൽപ്പിച്ചതിനും ആണ് കേസെടുത്തത്. പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയതാകാം എന്ന് കിരണിന്റെ സുഹൃത്തുക്കൾ പരാതി പെട്ടിരുന്നു. എന്നാൽ കിരണിനെ കടലിൽ തള്ളിയതാകാം എന്നാണ് വീട്ടുകാരുടെ പരാതി. ഫേസ്ബുക് വഴി പരിചയപെട്ട പെൺസുഹൃത്തിനെ അന്വേഷിച്ചെത്തിയ കിരണിനെ ശനിയാഴ്ചയാണ് കാണാതായത്.യുവാവ് മർദനം ഭയന്ന് ഓടിയപ്പോൾ കടലിൽ വീണതാകാം എന്ന നിഗമനത്തിലാണ് പോലീസ്.
തിരുവനന്തപുരം ആഴിമലയിൽ സുഹൃത്തിനെ കാണാത്തിയ യുവാവിന്റെ തിരോധാനത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ പോലീസ് കേസ് എടുത്തു. പെൺ കുട്ടിയുടെ സഹോദരനും സഹോദരി ഭർത്താവും ഉൾപ്പെടെ 3 പേർക്കെതിരെയാണ് കേസ്. യുവാവിനെ തട്ടിക്കൊണ്ടുപോയതിനും ദേഹോപദ്രവമേൽപ്പിച്ചതിനും ആണ് കേസെടുത്തത്.
പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയതാകാം എന്ന് കിരണിന്റെ സുഹൃത്തുക്കൾ പരാതി പെട്ടിരുന്നു. എന്നാൽ കിരണിനെ കടലിൽ തള്ളിയതാകാം എന്നാണ് വീട്ടുകാരുടെ പരാതി. ഫേസ്ബുക് വഴി പരിചയപെട്ട പെൺസുഹൃത്തിനെ അന്വേഷിച്ചെത്തിയ കിരണിനെ ശനിയാഴ്ചയാണ് കാണാതായത്.യുവാവ് മർദനം ഭയന്ന് ഓടിയപ്പോൾ കടലിൽ വീണതാകാം എന്ന നിഗമനത്തിലാണ് പോലീസ്.
നാലു ദിവസം പിന്നിട്ടിട്ടും കൂടുതൽ വിവരങ്ങളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല, കിരണിനെ കാണാതാകുന്നതിന് തൊട്ടു മുൻപുള്ള സി സി ടി വി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കൂടാതെ കിരണിനെ കാണാതായതിന്റെ പിറ്റേദിവസം ആരോ കടലിൽ ചടുന്നത് കണ്ടു എന്ന വിവരം വിഴിഞ്ഞം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കിരണിന്റേത് എന്ന് തോന്നുന്ന ചെരിപ്പ് ആഴിമല യിൽ നിന്നും പോലീസ് കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 4 ദിവസമായിട്ടും കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാലികളും കടലിൽ തിരച്ചിൽ നടത്തുകയാണ്. അതേ സമയം കിരണിനെ കാണാതായ അന്ന് മുതൽ പെൺകുട്ടിയും ബന്ധുക്കളും ഒളിവിൽ പോയതും കേസിനെ കൂടുതൽ ദുരൂഹമാക്കി. വൈകാതെ തന്നെ ഇവരുടെ അറസ്റ്റ് ഉണ്ടാകും എന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ എന്തെങ്കിലും തുമ്പുകിട്ടാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Content Highlights: Aazhimala man missing case